തൃശൂർ: ജില്ലയിൽ 2,623 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,016 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,527 ആണ്. തൃശൂർ സ്വദേശികളായ 112 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,16,247 ആണ്. 3,03,940 പേർ രോഗമുക്തരായി. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.74 ശതമാനം. സമ്പർക്കം വഴി 2,606 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്ത് ആരോഗ്യപ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ നാല് പേർക്കും ഉറവിടം അറിയാത്ത മൂന്ന് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.