ചാലക്കുടി: ബി.ഡി.ജെ.എസ് ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്ത്രീ സുരക്ഷയ്ക്കായി ഒന്നിക്കാം' പ്രമേയത്തിൽ ചാലക്കുടി ടൗണിൽ ധർണ നടത്തി. സംസ്ഥാന സർക്കാർ വേട്ടക്കാരെ സംരക്ഷിക്കരുതെന്നും സ്ത്രീപീഡന കേസുകൾക്ക് ഫാസ്റ്റ്ട്രാക്ക് കോടതികൾ അടിയന്തരമായി സ്ഥാപിക്കണമെന്നും വനിതാകമ്മിഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ചാലക്കുടി മണ്ഡലം പ്രസിഡന്റ് അനിൽ തോട്ടവീഥി അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി ബോസ് കാമ്പളത്ത്, ബി.ഡി.എം.എസ് മണ്ഡലം പ്രസിഡന്റ് പ്രീതിപ്രദീപ്, സെക്രട്ടറി വൃന്ദ മധു, മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് പള്ളിയിൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.ജി അനിൽകുമാർ, എ.കെ ഗംഗാധരൻ, മുനിസിപ്പൽ വെസ്റ്റ് പ്രസിഡന്റ് സുരേന്ദ്രൻ വെളിയത്ത്, മുനിസിപ്പൽ ഈസ്റ്റ് പ്രസിഡന്റ് സി.എസ് സത്യൻ, പി.ആർ മോഹനൻ എന്നിവർ സംസാരിച്ചു.