bjp

തൃശൂർ: സംസ്ഥാന സർക്കാരിന്റെ വ്യവസായ മേഖലകൾക്കെതിരെയുള്ള നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സംഘം സംസ്ഥാന വക്താവ് സോംദേവ് രാജൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി രഘുനാഥ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഗീത മുകുന്ദൻ, ജില്ലാ സെക്രട്ടറി ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു.