samram
വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണെമെന്നാവശ്യപ്പട്ട്,.എ.ഐ.വൈ.എഫ്. പ്രവർത്തകർ ചേർപ്പ് സർക്കാർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം..

ചേർപ്പ്: കിടപ്പുരോഗികൾക്കും, വാർദ്ധക്യ സഹചമായ അസുഖമുള്ളവർക്കും, മുതിർന്ന പൗരന്മാർക്കും സർക്കാർ മാനദണ്ഡ പ്രകാരം വാക്‌സിൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ചേർപ്പ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനു മുമ്പിൽ പ്രതിഷേധ സമരം നടത്തി.

സി.പി.ഐ ചേർപ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ജി അനിൽനാഥ് ഉദ്ഘാടനം ചെയ്തു. പി.എസ് സനന്ദ്, സുനിത ജിനു, ടി.എച്ച് ഷംനാസ്, ശ്രീരാഗ്, ദിനേശ് തെക്കത്ത്, ബാബു എന്നിവർ പങ്കെടുത്തു.

വാക്‌സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.സി മുകുന്ദൻ എം.എൽ.എയ്ക്കും പരാതി നൽകി.


വാക്‌സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണെമെന്ന് ആവശ്യപ്പട്ട് എ.ഐ.വൈ.എഫ് പ്രവർത്തകർ ചേർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം.