തൃശുർ: പുത്തുർ സഹകരണ ബാങ്കിൽ 60 കോടിയുടെ തട്ടിപ്പ് നടന്നെന്നും ഏഴു വർഷമായി മുതലും പലിശയും കിട്ടുന്നില്ലെന്നും നിക്ഷേപകരുടെ പരാതി. സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും അനധികൃത വായ്പകളനുവദിച്ച് 35 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി. ഭൂമി ഈടുവച്ച് വായ്‌പയെടുക്കാൻ വരുന്നവർക്ക് മതിപ്പുവിലയേക്കാൾ കൂടുതൽ വില കാണിച്ച് അടുത്തയാളുകൾക്ക് വായ്പ നൽകി തട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട്.
വായ്പയിനത്തിൽ ഏഴരക്കോടി രൂപ പരിച്ചു കിട്ടാനുണ്ട്. 15,873 നിക്ഷേപകരുള്ള ബാങ്കിൽ 35 കോടി രൂപയാണ് നിക്ഷേപം. 15 വർഷമായി കോൺഗ്രസാണ് ബാങ്കിന്റെ ഭരണം. ഹൈക്കോടതിയിലും വിജിലൻസിലും ബാങ്കിനെതിരെ കേസുണ്ട്. 25 ലക്ഷം വായ്പ നൽകിയിരുന്നുവെങ്കിൽ പ്രശ്‌നങ്ങൾ പരിഹാരിക്കാൻ കഴിയുമായിരുന്നുവെങ്കിലും സർക്കാർ ഒന്നും ചെയ്തില്ലെന്നും നിക്ഷേപക സമിതി പ്രതിനിധികളായ എ.എൽ. ഡേവിസ്, ഉഷ ലോനപ്പൻ, പോൾ തെക്കുംപുറം, ഡോ. മുരളീധരൻ, പി.എ. ഫ്രാൻസിസ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.