flag-
മൾട്ടി യൂട്ടിലിറ്റി വെഹിക്കിളിന്റെ ഫ്ളാഗ് ഓഫ് കുന്നംകുളം ഫയർ സ്റ്റേഷനിൽ വാർഡ് കൗൺസിലർ റീജാ സലി നിർവ്വഹിക്കുന്നു

കുന്നംകുളം: പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കും ദുരന്തമുഖങ്ങളിലേക്ക് ഉടൻ രക്ഷാപ്രവർത്തന ഉപകരണങ്ങൾ എത്തിക്കുന്നതിനുമായി സർക്കാർ അനുവദിച്ച 88 വാഹനങ്ങളിൽ കുന്നംകുളം ഫയർ സ്റ്റേഷനായി അനുവദിച്ച മൾട്ടി യൂട്ടിലിറ്റി വെഹിക്കിളിന്റെ ഫ്‌ളാഗ് ഓഫ് കുന്നംകുളം ഫയർ സ്റ്റേഷനിൽ വാർഡ് കൗൺസിലർ റീജാ സലി നിർവ്വഹിച്ചു. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കറിന്റെ സാന്നിദ്ധ്യത്തിൽ സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ്, അസി. സ്റ്റേഷൻ ഓഫീസർ എൻ. ജയകുമാർ തുടങ്ങി മറ്റ് സേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു.