fire-
ജില്ലാ ഫയർ ഓഫീസർ സിവിൽ ഡിഫൻസ് അംഗത്തിന്യൂ ണിഫോം കൈമാറുന്നു

കുന്നംകുളം: ഫയര്‍‌സ്റ്റേഷന് കീഴിലുളള സിവിൽ ഡിഫൻസ് വാർഡൻമാർക്ക് ഡിപ്പാർട്ട്‌മെന്റ് നൽകുന്ന യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം കുന്നംകുളം ഫയർ സ്റ്റേഷനിൽ നടന്നു. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ സജിക്കും വാർഡ് കൗൺസിലർ റീജാ സലി, സിവിൽ ഡിഫൻസ് വനിതാ വാർഡൻ മീനാ സഹദേവനും യൂണിഫോം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ്, അസി. സ്റ്റേഷൻ ഓഫീസർ ജയകുമാർ മറ്റു ഫയർ ഓഫീസർമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. അഞ്ച് സിവിൽ ഡിഫൻസ് അംഗങ്ങൾക്കാണ് യൂണിഫോം വിതരണം നടത്തിയത്. വരും ദിവസങ്ങളിലും അഞ്ച് പേർക്ക് വീതം വിതരണം നടത്തും. ടിഷർട്ട്, ട്രാക്‌സ്യൂട്ട്, റിഫ്‌ളക്ക്റ്റിംഗ് ജാക്കറ്റ്, കേപ്, പി.ടി.ഷൂസ്, മെറ്റൽ ബാഡ്ജ് എന്നിവ അടങ്ങുന്നതാണ് യൂണിഫോം.