കുന്നംകുളം: പോർക്കുളത്തെ ബി.ജെ.പി പ്രതിഷേധത്തിൽ 7 പേർക്കെതിരെ പൊലീസ് കേസെടുത്തു. ലോക്ഡൗൺ ലംഘിച്ച് നടത്തിയ പ്രതിഷേധത്തിൽ കണ്ടാലറിയാവുന്ന 7 ബി.ജെ.പി പ്രവർത്തകർക്കെതിരെയാണ് കുന്നംകുളം പോലീസ് കേസെടുത്തത്. ബി.ജെ.പി കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ്, സുഭാഷ് പാക്കത്ത്, പഞ്ചായത്ത് പ്രസിഡന്റ് വിജീഷ് അപ്പു, പ്രവർത്തകരായ ജെബിൻ, സജിത്ത്, ശ്രീജിത്ത്, ബിനുമോൻ, റോയ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.