പാവറട്ടി : കൊവിഡ് മഹാമാരിയുടെ വ്യാപനത്തെതുടർന്ന് ഡിജിറ്റൽ പഠനത്തിന് വേണ്ടി മൊബൈൽ ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഫോൺ വാങ്ങുന്നതിന് സംസ്ഥാന സർക്കാറിന്റെ 'വിദ്യാ തരംഗിണി 'പദ്ധതിപ്രകാരം പലിശ രഹിത വായ്പ എളവള്ളി സർവ്വീസ് സഹകരണ ബാങ്കിൽ വിതരണം ചെയ്തു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് സി.കെ മോഹനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലീന ശ്രീകുമാർ, വാർഡ് മെമ്പർ രാജി മണികണ്ഠൻ, ബാങ്ക് ഡയറക്ടർമാർ എന്നിവർ സംസാരിച്ചു. സി.കെ ബാബു സ്വാഗതവും ബാങ്ക് സെക്രട്ടറി എ.എം ബിനി നന്ദിയും പറഞ്ഞു.