camp-
ഡോ: ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

കുന്നംകുളം: റോട്ടറി ക്ലബ്ബും ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് 1500 പേർക്കായി മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ: ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ലെബീബ് ഹസ്സൻ അദ്ധ്യക്ഷനായി. കൗൺസിലർ ബിജു സി.ബേബി, വി.കെ ഡെന്നി, ഷെമീർ ഇഞ്ചിക്കാലയിൽ, സക്കറിയ ചീരൻ, ജിനാഷ് തെക്കേക്കര, പി.എൻ മുകുന്ദൻ എന്നിവർ സംസാരിച്ചു. അപ്പോളോ ആഡ്‌ലക്‌സ് ആശുപത്രിയുമായി സഹകരിച്ച് ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പിൽ 150 ഭിന്നശേഷിക്കാർക്കും ടൗണിലെ 50 ഓട്ടോ ഡ്രൈവർമാർക്കും സൗജന്യ വാക്‌സിനേഷൻ നൽകി. അഡ്വ.പ്രിനു പി.വർക്കി, സി.യു സത്യൻ, ഡേവിഡ് ചെറിയാൻ, സി.വി അനിൽകുമാർ, ഷിനോയ് ചാക്കോ, പി.എം ബെന്നി എന്നിവർ നേതൃത്വം നൽകി.