cpim-
സിപിഐ എം ഏരിയ സെക്രട്ടറി എം എൻ സത്യൻ ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

കുന്നംകുളം: കൊവിഡ് കാലത്തെ മനംമടുപ്പിന് അവധി നൽകി സംഘടനാ പ്രവർത്തനത്തിനൊപ്പം ജൈവ കൃഷിയിൽ പുതുപരീക്ഷണങ്ങൾക്ക് ഇടം കണ്ടെത്തുകയാണ് സി.പി.എം പ്രവർത്തകർ. സി.പി.എം ഏരിയ കമ്മിറ്റി ഓഫീസായ ടി.കെ ക്യഷ്ണൻ സ്മാരക മന്ദിരത്തോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്താണ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സംയോജിത പച്ചക്കറി കൃഷി എന്ന ലക്ഷ്യത്തിലെത്താൻ പച്ചക്കറിതൈകൾ നട്ട് പുതിയ കാർഷിക പരീക്ഷണത്തിന് തുടക്കമിട്ടത്. രണ്ട്‌വർഷം മുമ്പ് വാഴ, ചേന എന്നിവ നട്ട് ഫലം കണ്ടതോടെയാണ് പച്ചമുളക്, വഴുതന, വെണ്ട, തക്കാളി, കൂർക്ക, ഇഞ്ചി എന്നിവയും കൃഷിയിറക്കിയത്. ശാസ്ത്രിയമായി ജൈവരീതിയിൽ ചാണകം, പച്ചിലകൾ എന്നിവ ഉപയോഗിച്ചാണ് കൃഷിയിറക്കുന്നത്. ഏരിയ സെക്രട്ടറി എം.എൻ സത്യൻ ആദ്യ തൈനട്ട് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.എം സോമൻ, കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി എം.ബി പ്രവീൺ, കർഷക സംഘം ഏരിയാ ജോ. സെക്രട്ടറി കെ.എം നാരായണൻ, പോർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. രാമകൃഷണൻ, സി.പി.എം കണ്ടാണശേരി ലോക്കൽ സെക്രട്ടറി എം.പി സജീപ് എന്നിവർ തൈനടാൻ പങ്കാളികളായി.