പാവറട്ടി: വാക്‌സിൻ ലഭ്യമാക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പാവറട്ടി മണ്ഡലം കോൺഗ്രസ് കമ്മറ്റി സെന്ററിൽ പ്രതിഷേധ കുത്തിയിരുപ്പ് സമരം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് സലാം വെൺമേനാട് ഉദ്ഘാടനം ചെയ്തു. വാക്‌സിൻ നൽകുക ജീവൻ രക്ഷിക്കുക, പാവറട്ടി-ചാവക്കാട് റോഡ് അടിയന്തരമായി നന്നാക്കുക, പെരുവല്ലൂർ പരപ്പുഴ താൽക്കാലികപ്പാലം ഉടൻ നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു സമരം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഒ.ജെ ഷാജൻ അദ്ധ്യക്ഷനായി. ഡോ.ആന്റോ ലിജോ, എ.ടി ആന്റോ, ജെറോം ബാബു, സിജു പാവറട്ടി, ഷിജു വിളക്കാട്ടുപാടം, റെഫീക്ക് വെൺമേനാട്, എ.കെ ഷിഹാബ്, വി.വി ആന്റോ, വി.വി മോഹനൻ, രാജൻ സി.എസ്, ജെനീഷ് ജോൺ, അനന്തകൃഷ്ണൻ തേമാത്ത് എന്നിവർ പ്രസംഗിച്ചു.