മണ്ണുത്തി: മണ്ണുത്തി മേഖലയിൽ സ്ഥാപിക്കുന്ന തൃശൂർ കോർപ്പറേഷന്റെ മാലിന്യ പ്ലാന്റിലെ അഴിമതിക്കെതിരെ ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. പാണഞ്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.സി അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് എം.യു മുത്തു അദ്ധ്യക്ഷനായി. എ.വി സുദർശൻ, സി.കെ ഫ്രാൻസിസ്, വർഗീസ് വാഴപ്പിള്ളി, ബേബി, കെ.കാസിൻ, ഷാഹുൽ ആറാംകല്ല് എന്നിവർ നേതൃത്വം നൽകി.