വടക്കാഞ്ചേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വടക്കാഞ്ചേരി നഗരസഭ അവഗണന കാണിക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ യോഗം ബഹിഷ്‌കരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ പ്രതിപക്ഷവുമായി കൂടിയാലോചിക്കുന്നില്ല. നഗരസഭ പരിധിയിൽ ടി.പി.ആർ കൂടി വരികയാണ്. വാക്‌സിൻ വിതരണം കാര്യക്ഷമമാക്കുന്നതിന് എല്ലാവരുമായി കൂടിയാലോചിച്ച് സമഗ്ര പരിപാടികൾ തയ്യാറാക്കണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. കൗൺസിലർമാരായ കെ.അജിത്ത് കുമാർ, എസ്.എസ്.എ ആസാദ്, വൈശാഖ് നാരായണസ്വാമി, കെ.ടി ജോയ്, ബുഷറ റഷീദ് എന്നിവർ നേതൃത്വം നൽകി.