വടക്കാഞ്ചേരി: കൊവിഡ് വ്യാപനം കൂടിയതിനാൽ വടക്കാഞ്ചേരി നഗരസഭയെ ഡി കാറ്റഗറിയായി പ്രഖ്യാപിച്ചു. ഇന്നു മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. രോഗ വ്യാപനം കൂടുതലുള്ള ഡിവിഷനുകൾ മൈ ക്രോ കണ്ടെയ്‌മെന്റ് സോണുകളാക്കി തിരിക്കും. അത്യാവശ്യ ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാം. ഹോട്ടലുകൾ രാവിലെ 7 മുതൽ വൈകീട്ട് 7 വരെ പ്രവർത്തിക്കാം. ഹോംഡെലിവറി മാത്രം അനുവദിക്കും. ഓട്ടോ, ടാക്‌സി, പൊതുഗതാഗതം എന്നിവ അനുവദിക്കില്ല. കൊവിഡ് പോസിറ്റീവായവർ 17 ദിവസം വീടിനുള്ളിൽ കഴിയണം. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.