വടക്കാഞ്ചേരി: അന്തരിച്ച സംവിധായകൻ ഭരതന്റെ സ്മരണാർത്ഥം ഭരതൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഭരതൻ സ്മൃതി നാളെ നടക്കും. വടക്കാഞ്ചേരി കേരളവർമ്മ പബ്ലിക് ലൈബ്രറി ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുക.