avantika
അവന്തിക ഹരിദാസ്


ചാലക്കുടി: പ്ലസ്ടു പരീക്ഷാഫലം പുറത്തുവന്നതോടെ നാടിനും വിദ്യാലയത്തിനും അഭിമാനമായി അവന്തിക കെ.ഹരിദാസ്. എല്ലാ വിഷയത്തിലും നൂറു ശതമാനം മാർക്കെന്ന മിന്നുന്ന നേട്ടമാണ് കുറ്റിക്കാട് സെന്റ് സെബാസ്റ്റിയൻ ഹയർ സെക്കൻഡറി സ്‌കൂളിലെ ഈ മിടുക്കി കൈയ്യെത്തി പിടിച്ചത്. നൂറുശതമാനം വിജയമെന്ന സ്‌കൂളിന്റെ നേട്ടത്തിന് ഇരട്ടി മധുരമായി മാറി അവന്തികയുടെ പ്രകടനം. മികച്ചൊരു കലാകാരി കൂടിയാണ്. സംസ്ഥാന കലമേളയിലെ വയലിൻ മത്സരത്തിൽ എഗ്രേഡും സ്വന്തമാക്കിയിരുന്നു. ചാലക്കുടി സബ്ബ് ട്രഷറിയിലെ ജൂനിയർ സൂപ്രണ്ട് നായരങ്ങാടി കോട്ടായി വീട്ടിൽ ഹരിദാസിന്റേയും രഞ്ജിതയുടേയും മകളാണ്.