കുന്നംകുളം: മലങ്കര മാർത്തോമ സുറിയാനി സഭയുടെ അഭിനവ സഫ്രഗൻ മെത്രാപോലീത്ത തിരുമേനിക്ക് മാതൃ ഇടവകയുടെ ആദരവ് നൽകി. ആർത്താറ്റ്, കുന്നംകുളം മാർത്തോമ ഇടവകയുടെ ആർത്താറ്റ് ദേവാലയത്തിൽ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലിത്ത തിരുമേനിക്ക് ഇടവക സ്വീകരണം നൽകി. ഇടവക വികാരി സൈമൺ കുര്യൻ, കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. സെന്ററിലെ വിവിധ ഇടവകകളിലെ വൈദികർ സന്നിഹിതരായിരുന്നു. സെക്രട്ടറി ബൈജു ഇ. പാപ്പച്ചൻ, വൈസ് പ്രസിഡന്റ് കുരുവിള തോമസ്, ട്രസ്റ്റ് ഗിൽബർട്ട് പോൾപോൾ, ബേബി സി.വി എന്നിവർ സംസാരിച്ചു. തിരുമേനി ഇട്ടിമാണി ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കുകയും ഹോസ്പിറ്റൽ ചാപ്പലിൽ പ്രാർത്ഥനയും അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു.