കൊടുങ്ങല്ലൂർ: വ്യാപാരികൾ ആഗസ്റ്റ് ഒമ്പത് മുതൽ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന പ്രഖ്യാപനം ലോക് ഡൗണിനെതിരെയുളള ധീരമായ നിലപാടാണെന്ന് ഗാന്ധിയൻ കളക്ടീവ് അഭിപ്രായപ്പെട്ടു. അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും മറ്റും സിദ്ധ പോലുള്ള ആയുഷ് വിഭാഗങ്ങളുടെ മരുന്നുകൾ ഉപയോഗിച്ച് കൊവിഡ് നിയന്ത്രണ വിധേയമാക്കിയെന്നും യോഗം അഭിപ്രായപ്പെട്ടു.

നയങ്ങൾ തിരുത്താനും ലോക്ഡൗൺ പിൻവലിക്കാനും സർക്കാർ തയ്യാറായില്ലെങ്കിൽ ആഗസ്റ്റ് ഒമ്പത് മുതൽ കട തുറക്കുന്ന വ്യാപാരി സമൂഹത്തെ പിന്തുണച്ച് പൊതു സമൂഹം രംഗത്ത് വരണമെന്നും ഗാന്ധിയൻ കളക്ടീവ് സംസ്ഥാന കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു. സണ്ണി പൈകട അദ്ധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ ഇസാബിൻ അബ്ദുൾ കരീം, ഡോ. ബാബു ജോസഫ്, സുനിൽകുമാർ, യോഹന്നാൻ ആന്റണി, അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.