book
പുസ്തകവണ്ടിപുസ്തക വിതരണത്തില്‍

മുപ്ലിയം: കോവിഡ് പ്രതിസന്ധികാലത്ത് വീടിനുള്ളിൽ ഒതുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് മാനസികോല്ലാസത്തിനും വായനാശീലം പോഷിപ്പിക്കുന്നതിനുമായി മുപ്ലിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പുസ്തകവണ്ടി വിദ്യാർത്ഥികൾക്കരികിലെത്തി. മുപ്ലിയം സെന്ററിൽ ഗ്രാമപഞ്ചായത്തംഗം പുഷ്പാകരൻ ഒറ്റാലി വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ കെ.സൗദാമിനി , പ്രധാനഅദ്ധ്യാപിക എം.വി ഉഷ, പി.ടി.എ പ്രസിഡന്റ് ഇ.വി ഷാബു എന്നിവർ സംസാരിച്ചു. നന്തിപുലം, നൂലുവള്ളി എന്നിവിടങ്ങളിലും പുസ്തകം വിതരണമുണ്ടായി. അമ്മ വായനയുടെ ഭാഗമായി രക്ഷിതാക്കൾക്കും പുസ്തകങ്ങൾ നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരിപാടിക്ക് അദ്ധ്യാപകരായ പി.എ രവി, ബിജി സുരേന്ദ്രൻ, ഇ.വി ജയ, എം.എം മുംതാസ്, പി.ടി.എ അംഗം മിജീഷ് എന്നിവർ നേതൃത്വം നൽകി.

മുപ്ലിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പുസ്തകവണ്ടി പുസ്തക വിതരണം നടത്തുന്നു.