പുതുക്കാട്: ചാത്തൻ മാസ്റ്റർ റോഡിൽ പേരാമ്പ്ര പള്ളിക്ക് മുൻവശം കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് മുതൽ നിർമ്മാണം പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ആയുർവേദ ആശുപത്രി റോഡ് വഴി ദേശീയപാതയിൽ പ്രവേശിക്കണം. പുതുക്കാട്-മണ്ണംപേട്ട റോഡിൽ കാഞ്ഞൂപ്പാടം റോഡിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് മുതൽ നിർമ്മാണം പൂർത്തിയാകുന്നതുവരെ ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു.