വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയെ മാങ്കോസ്റ്റിൻ നഗരമാക്കുന്ന പദ്ധതിക്ക് തുടക്കമായി. നഗരസഭയിലെ എല്ലാ ഡിവിഷനുകളിലെയും വീടുകളിൽ മാങ്കോസ്റ്റിൻ നട്ട് പരിപാലിക്കുന്ന പദ്ധതിക്ക് നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ തൈ നട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ.സി അജി അദ്ധ്യക്ഷനായി.