ഇരിങ്ങാലക്കുട: കോൺഗ്രസ് ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ സഹകരണ ബാങ്കിന് മുമ്പിൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.എ അഷോഷ് അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർ ബൈജു കുറ്റിക്കാടൻ, ബ്ലോക്ക് സെക്രട്ടറിമാരായ ടി.ഐ ബാബു, ബാബു തോമസ്, സോമൻ ശാരദാലയം എന്നിവർ പ്രസംഗിച്ചു.

കരുവന്നൂർ ബാങ്കിന് മുമ്പിൽ ആളൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.