ചേലക്കര: ചേലക്കരയിലെ കൃഷിയിടങ്ങളിൽ നടക്കുന്ന വ്യാപകമായ നിലം നികത്തലുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് ചേലക്കര മേഖല കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെയുള്ള സംഘം അനധികൃത നിർമ്മാണങ്ങൾ നടക്കുന്ന കോളത്തൂർ, തോന്നൂർക്കര, തൊഴുപ്പാടം റോഡിനോട് ചേർന്നുള്ള ലിറ്റിൽ ഫ്‌ളവർ കോൺവെന്റിന് പുറകുവശത്തുള്ള സ്ഥലം എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.