പാലിയേക്കര: ദേശീയപാതയോരത്തെ ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നിൽ വൻതിരക്ക്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നൂറുക്കണക്കിന് ആളുകളാണ് ഇന്നലെ ഔട്ട്‌ലെറ്റിന് മുന്നിൽ തടിച്ചുകൂടിയത്. സാമൂഹിക അകലം പാലിക്കാതെയുള്ള ആൾകൂട്ടവും നീണ്ട വരിയുമായിരുന്നു. മദ്യം വാങ്ങാൻ എത്തിയവരുടെ വാഹനങ്ങളും തിരക്കും കാരണം സർവ്വീസ് റോഡിൽ ഗതാഗത കുരുക്കും രൂപപെട്ടു. കുട്ടനല്ലൂർ, ചാലക്കുടി, കോടാലി എന്നിവിടങ്ങളിലെ ബിവറേജ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കാത്തതാണ് പാലിയേക്കരയിൽ തിരക്ക് വർദ്ധിക്കാൻ ഇടയാക്കിയത്. ഇന്നും തിരക്ക് അനിയന്ത്രിതമാകാനാണ് സാദ്ധ്യത.