തൃശൂർ : സമാധിയായ ശിവഗിരി മഠാധിപതിയായിരുന്ന പ്രകാശാനന്ദ സ്വാമികളുടെ മോക്ഷയജഞ പ്രാർത്ഥനാ കർമ്മാചരണം കൂർക്കഞ്ചേരി രാമാനന്ദ സ്വാമി ആശ്രമത്തിൽ നടന്നു. ആശ്രമം മഠാധിപതി സ്വാമി അഡ്വ. ധർമ്മാനന്ദ പ്രാർത്ഥനാ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്തു. മാഹേശ്വര ക്ഷേത്രം മേൽശാന്തി രമേശൻ തന്ത്രി മോക്ഷ പ്രാർത്ഥന നടത്തി. കെ.എം. സിദ്ധാർത്ഥൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ആർ. മോഹനൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ആനന്ദ പ്രസാദ്, ടി.കെ. ഗോപി തയ്യിൽ, സുമതി കാര്യാട്ടുകര, സരസ്വതി പുഷ്‌കരൻ, സുകുമാരൻ, കോടന്നൂർ നരേന്ദ്രദാസ്, മാടമ്പിക്കാട്ടിൽ ശ്യാം എന്നിവർ സംസാരിച്ചു.