bharthan
ചേർപ്പ് സുഹൃത്ത് സംഘം നടത്തിയ ചലച്ചിത്ര സംവിധായകൻ ഭരതൻ ഓർമ്മദിനാചരണം ചലച്ചിത്ര നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: സംവിധായകനും ചിത്രകാരനുമായ ഭരതന്റെ 23-ാം ഓർമ ദിനം ചേർപ്പ് സുഹൃത്ത് സംഘം ആചരിച്ചു. തൃശൂർ ചിത്രസൗധം ആർട്ട് ഗാലറിയിൽ നടന്ന ചാമരം ഭരതൻ സ്മൃതി ദിനാചരണം നടൻ ജയരാജ് വാരിയർ ഉദ്ഘാടനം ചെയ്തു. സുഹൃത്ത് സംഘം കൺവീനർ കെ.ബി പ്രമോദ് അദ്ധ്യക്ഷനായി. സുകുമാരൻ ചിത്ര സൗധം, ടി.എസ് സജീവൻ, മോഹൻ നാടോടി, ശ്രീനിവാസൻ കോവാത്ത്, സുരേഷ് ബാബു പ്രിയം എന്നിവർ പങ്കെടുത്തു.

ചേർപ്പ് സുഹൃത്ത് സംഘം നടത്തിയ സംവിധായകൻ ഭരതൻ ഓർമ ദിനാചരണം നടൻ ജയരാജ് വാരിയർ ഉദ്ഘാടനം ചെയ്യുന്നു.