pedastria
പെഡസ്ടിയ മുറിച്ചു മാറ്റിയ നിലയിൽ

കൊടുങ്ങല്ലൂർ: റോഡ് സുരക്ഷയുടെ ഭാഗമായി കൊടുങ്ങല്ലൂർ ബൈപ്പാസിൽ സ്ഥാപിച്ചിരുന്ന പെഡസ്ട്രിയൻ മുറിച്ചു കൊണ്ടുപോയ നിലയിൽ. ബൈപ്പാസിലെ പടാകുളം സിഗ്‌നലിലെ പെഡസ്ട്രിയൻ ആണ് മുറിച്ചു മാറ്റപ്പെട്ടത്. റോഡ് മുറിച്ചു കടക്കുന്ന കാൽനട യാത്രക്കാരുെടെ സുരക്ഷ കണക്കിലെടുത്താണ് പെഡസ്ടിയൻ സ്ഥാപിച്ചിട്ടുള്ളത്. കുറച്ച് നാളായി ഇത് ചെരിഞ്ഞ നിലയിലായിരുന്നു. മോഷ്ടാക്കളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും അത് പുന:സ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും പൊതുപ്രവർത്തകനായ അയ്യാരിൽ അബ്ദുൾ ലത്തീഫ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.