കുന്നംകുളം: യൂത്ത് കോൺഗ്രസ് കടവല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ അക്കിക്കാവ്-തിപ്പിലശ്ശേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിപ്പിലശ്ശേരിയിൽനിന്ന് അക്കിക്കാവ് സെന്ററിലേക്ക് പ്രതീകാത്മകമായി വഞ്ചിയാത്ര സംഘടിപ്പിച്ചു. കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജയശങ്കർ വഞ്ചി യാത്ര ഉദ്ഘടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഫ്‌സൽ സമരത്തിന് നേതൃത്വം നൽകി. ആറ് വർഷമായി പണി പൂർത്തീകരിക്കാതെ ജനങ്ങളുടെ യാത്ര ദുരിതപൂർണമായിരിക്കുകയാണെന്നും അതിന് അറുതി വരുത്തുന്നതിന് വേണ്ടി അധികാരികൾ ഇടപെടണമെന്നും ജനങ്ങളോട് നീതിപൂർണമായ നിലപാട് സ്വീകരിക്കണമെന്നും ഉദ്ഘടനങ്ങൾക്ക് മാത്രമായി തിപ്പിലശ്ശേരി റോഡിനെ കാണുന്ന കുന്നംകുളത്തിന്റെ എം.എൽ.എ ഈ വിഷയത്തിൽ പെട്ടെന്ന് ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോകുമെന്നും ഉദ്ഘാടനം നിർവ്വഹിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മഹേഷ് തിപ്പിലശ്ശേരി,നേതാക്കളായ അനീഷ്, ഹക്കിം,ശൃംജിത, അൻവർ, അജിത്ത്, രതീഷ്, അർജുൻ, നിതിൻ, നൂറുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് സംസാരിക്കുന്നു.