കുന്നംകുളം: വൈലത്തൂർ എ.എം.എ പെട്രോൾ പമ്പിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ പമ്പ് അധികൃതർ വടക്കേക്കാട് പൊലീസിൽ പരാതി നൽകി. ആയിരം രൂപക്ക് ഡീസലടിച്ചപ്പോൾ 60 കിലോമീറ്റർ ഓടിയതിന് ശേഷം വാഹനം നിന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ സ്വകാര്യവ്യക്തി നടത്തിയ വ്യാജ പ്രചരണം. സംഭവത്തെതുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ വൈലത്തൂരിലെ പെട്രോൾ പമ്പിലെത്തി പരിശോധന നടത്തി. എന്നാൽ യാതൊരുവിധ ക്രമക്കേടുകളും കണ്ടെത്താൻ സാധിച്ചില്ലെന്ന് ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ മാനനഷ്ടത്തിനുൾപ്പെടെ കേസുകൾ രജിസ്റ്റർ ചെയ്ത് നിയമപരമായി നേരിടുമെന്ന് എ.എം.എ പെട്രോൾ പമ്പ് ഉടമസ്ഥർ പറഞ്ഞു.