ചാവക്കാട്: സി കാറ്റഗറിയിൽ ഉൾപ്പെട്ട ചാവക്കാടിന് ലോക്ക് ഡൗണിൽ വലിയ ഇളവ് ലഭിച്ചതോടെ ഇന്നലെ നഗരത്തിൽ വൻതിരക്ക് അനുഭവപ്പെട്ടു. അവശ്യസാധനങ്ങൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ ജ്വല്ലറി, വസ്ത്രശാലകൾ, ഫാൻസി തുടങ്ങി ഭൂരിഭാഗം കടകളും തുറന്ന് പ്രവർത്തിച്ചു. സാധനങ്ങൾ വാങ്ങിക്കുന്നതിനും മറ്റുമായി നിരവധി പേരാണ് നിരത്തിലിറങ്ങിയത്. അതുകൊണ്ടുതന്നെ നഗരത്തിൽ വാഹനങ്ങളുടെ എണ്ണവും കൂടുതലായിരുന്നു. ടൗണിൽ മണിക്കൂറോളം ഗതാഗത തടസ്സവുമുണ്ടായി. ചാവക്കാട് പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിച്ചു.
ചാവക്കാട് നഗരത്തിൽ അനുഭവപ്പെട്ട തിരക്ക്.