ചാവക്കാട്: താലൂക്ക് ആശുപത്രി റോഡിൽ ഇന്റർലോക്ക് ടൈലുകൾ വിരിക്കുന്ന പണികൾ ആരംഭിച്ചു. മുൻ എം.എൽ.എ കെ.വി അബ്ദുൾ ഖാദറിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് 74 ലക്ഷം രൂപ ചെലവഴിച്ച് 600 മീറ്റർ ദൂരം ഇന്റർലോക്ക് ടൈലുകൾ വിരിക്കുന്നത്. ആദ്യഘട്ടത്തിൽ കുന്നംകുളം-ചാവക്കാട് റോഡായ ആശുപത്രിപ്പടിയിൽ നിന്ന് കോഴിക്കുളങ്ങര ക്ഷേത്രം വരെ 450 മീറ്ററും പിന്നീട് കോഴിക്കുളങ്ങര ക്ഷേത്രം മുതൽ ചാവക്കാട് താലൂക്ക് ആശുപത്രിയുടെ ആരംഭം വരെ 150 മീറ്ററുമാണ് ടൈൽ വിരിക്കുക. ഇതുവഴി ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ചാവക്കാട് താലൂക്ക് ആശുപത്രി റോഡിൽ ഇന്റർലോക്ക് ടൈലുകൾ വിരിക്കുന്ന പണികൾ നടക്കുന്നു.