തൃശൂർ: നിയമസഭാ കൈയ്യാങ്കളിക്കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാജിവെക്കണം എന്നാവശ്യപ്പെട്ട് എ.ബി.വി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ഹൈവേ ഉപരോധവും നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ലക്ഷ്മിപ്രിയ കെ.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കൃഷ്ണപ്രസാദ്, സംസ്ഥാന സമിതിയംഗം അക്ഷയ്. എസ്, മിഥുന. എം, ജില്ലാ കമ്മിറ്റിയംഗം കല്യാണി ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.