മണ്ണുത്തി: നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ വി. ശിവൻകുട്ടിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.യു മുത്തു അധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ സി.കെ ഫ്രാൻസിസ് , ജിജോ ജോർജ്ജ്, എ.വി സുദർശൻ, വർഗീസ് വാഴപ്പിള്ളി ,ടി.വി തോമസ് എന്നിവർ പ്രസംഗിച്ചു. നേതാക്കളായ കാസിം കെ.കെ, രഞ്ജിത്ത് ചന്ദ്രൻ, ജയദേവൻ, സുധാകരൻ, നാരായണൻ.പി, ടിറ്റൊ തോമസ്, മന്റോ.സി.ആന്റോ എന്നിവർ നേതൃത്വം നൽകി.