thakarnnu

കൊടുങ്ങല്ലൂർ ബൈപാസ് റോഡിൽ അടച്ച അഴികൾ വീണ്ടും രൂപപ്പെട്ട നിലയിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസ് റോഡിൽ അടച്ച കുഴികൾ വീണ്ടും രൂപപ്പെട്ടു. ഇതിനെതിരെ ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞ കുറെ നാളുകളായി ചന്തപ്പുര മുതൽ കോട്ടപ്പുറം വരെയുള്ള ബൈപാസിൽ വ്യാപക കുഴികളായിരുന്നു. കുഴികളിൽ ചാടി നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തുടർന്ന് കുഴികളടക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തെത്തി. പിന്നീട് സ്ഥലം എം.പി ബെന്നി ബഹ്നാൻ പ്രശ്നത്തിൽ ഇടപ്പെടുകയും കഴിഞ്ഞ ചൊവ്വാഴ് മുതൽ കുഴികൾ അടക്കുന്ന പ്രവർത്തികർ ആരംഭിക്കുകയുമായിരുന്നു. എന്നാൽ പകുതിയിലധികം കുഴികളും അടയ്ക്കാതെ കരാറുകാരൻ സ്ഥലം വിട്ടു. അടച്ച കുഴികളാണെങ്കിൽ എല്ലാം തകർന്ന അവസ്ഥയിലുമായി. ആവശ്യമായ മിശ്രിതം ചേർക്കാതെയാണ് ടാർ ചെയ്തതെന്ന് നാട്ടുകാർ ആരോപിച്ചു. ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകി.