ramesh-chennithala

ഗുരുവായൂർ: ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകൾ ഒരേപോലെ എതിർക്കപ്പെടേണ്ടതാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന പുന്ന നൗഷാദിന്റെ രണ്ടാം രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാക്ഷസാക്ഷിത്വദിന അനുസ്മരണ സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ കരുത്തുളള ഒരേയൊരു പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്നും അതിനുവേണ്ടിയുള്ള ശക്തിയും ചൈതന്യവുമായി പുന്ന നൗഷാദിന്റെ ഓർമ്മകൾ എന്നും നിലനിൽക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടന്ന സമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അദ്ധ്യക്ഷനായി. ടി.എൻ പ്രതാപൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്, കെ.പി.സി.സി സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണൻ, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പർ പി.കെ അബൂബക്കർ ഹാജി, ഡി.സി.സി സെക്രട്ടറിമാരായ വി.വേണുഗോപാൽ, പി.യതീന്ദ്രദാസ്, കെ.ഡി വീരമണി, അഡ്വ. ടി.എസ് അജിത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്.എം നൗഫൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ, ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് എം.എസ് ശിവദാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഷാനവാസ് തിരുവത്ര, കെ.ജെ ചാക്കോ, സി.മുസ്താക്കലി, സുനിൽ കാര്യാട്ട് എന്നിവർ പ്രസംഗിച്ചു.

പുന്ന നൗഷാദിന്റെ രണ്ടാം രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.