തൃശൂർ : പല റേഷൻ കടകളിലും കിറ്റെത്തിക്കാൻ സാധിക്കാഞ്ഞതോടെ ജില്ലയിൽ ഓണക്കിറ്റ് വിതരണം പാളി. മുൻഗണനാ വിഭാഗത്തിൽപെട്ട മഞ്ഞ കാർഡുകാർക്കാണ് കിറ്റ് നൽകുമെന്ന് അറിയിച്ചിരുന്നത്. ഇതു പ്രകാരം രാവിലെ റേഷൻ കടകളിലെത്തിയ കാർഡുടമകൾ നിരാശരായി മടങ്ങി. ഇന്നലെയും ഇന്നും ഈ വിഭാഗത്തിൽ ഉൾപെട്ടവർക്ക് കിറ്റ് നൽകുമെന്നാണ് അറിയിച്ചിരുന്നത്.