കുന്നംകുളം: ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 ൽ 1200 മാർക്ക് നേടി കുന്നംകുളത്തിന്റെ അഭിമാനമായി ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ ആൽവിൻസ് കെ. വിൽസൺ. കുന്നംകുളം ബോയ്‌സ് സ്‌കൂൾ വിദ്യാർഥിയായ ആൽവിൻസ് സംസ്ഥാന സിലബസിലാണ് മുഴുവൻ മാർക്കും നേടിയത്. ചൊവ്വന്നൂർ അയ്യപ്പത്ത് റോഡ് കോത്തൂർ വീട്ടിൽ വിൽസൺ-അനുമോൾ ദമ്പതികളുടെ മകനാണ്.
ആൽവിൻസ് കെ. വിൽസൺ.