തിരുവനന്തപുരം:ക്ഷീരകർഷകർക്ക് വേണ്ടി കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് ഡെയറി സയൻസ് ആൻഡ് ടെക്‌നോളജി അവസാന വർഷ വിദ്യാർത്ഥികൾ മൂല്യവർദ്ധിത പാൽ ഉത്പന്നങ്ങളെക്കുറിച്ചുള്ള പരിശീലന സെഷനുകൾ നടത്തും.16,19,21,22 തീയതികളിൽ രാവിലെ 11 മുതൽ 12 വരെ ഗൂഗിൾ മീറ്റ് മുഖേനയാണ് പരിപാടി. രജിസ്ട്രേഷൻ www.kvasu.ac.in എന്ന വെബ്സൈറ്റിലോ 9633001037 എന്ന വാട്സ്ആപ്പ് നമ്പരിലോ രജിസ്റ്റർ ചെയ്യണം.