eeeee

തിരുവനന്തപുരം : വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റസ് തസ്തികയിലേക്കുള്ള തിരുവനന്തപുരം ജില്ലയിലെ ലിസ്റ്റിൽ നിന്നും 62 പേർക്കു കൂടി പി.എസ്.സി നിയമന ശുപാർശ അയച്ചു. ആരോഗ്യ വകുപ്പ്, പൊതുമരാമത്ത് വകപ്പ് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ നിയമനം. ഉടൻ 50 പേർക്കു കൂടി നിയമന ശുപാർശ നൽകും. 841 പേർക്ക് ഇതുവരെ നിയമന ശുപാർശ നൽകിയിട്ടുണ്ട്.