ചിറയിൻകീഴ്:ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ ജനങ്ങളുടെ സംഭാവന കൊണ്ട് വാങ്ങിയ ജനകീയ ആംബുലൻസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് വി.ശശി എം.എൽ.എ നിർവഹിക്കും.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം,ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് അഡ്വ.ഫിറോസ് ലാൽ, എം.എ വാഹിദ്,ജെ.ബിജു, രേണുക,ജി.ചന്ദ്രശേഖരൻ നായർ, പി.മണികണ്ഠൻ, ജസ്പിൻ മാർട്ടിൻ തുടങ്ങിയവർ പങ്കെടുക്കും.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിത സ്വാഗതവും സെക്രട്ടറി എസ്.ബിന്ദുലേഖ നന്ദിയും പറയും.