കല്ലമ്പലം: കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂൾ പത്താംക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾക്കായി 'ഫ്യൂച്ചർ ഡ്രൈവ്' വെബിനാർ സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേറ്ററും പ്രാസംഗികനുമായ ഡോ. നിജോയ് പി.ജോസ് കാസ് എടുത്തു. വെബിനാറിന്റെ ഉദ്ഘാടനം കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ ചെയർമാൻ എ. നഹാസ് നിർവഹിച്ചു. സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ കൺവീനർ അബ്ദുൽ കലാം, എച്ച്.എസ് പ്രിൻസിപ്പൽ മീര എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ബിന്ദു ബി.ആർ, ഗിരിജാ രാമചന്ദ്രൻ, അദ്ധ്യാപകരായ നിസിയാ മുഹമ്മദ്, രാജി ആർ.ജെ, റാംകുമാർ എന്നിവർ നേതൃത്വം നൽകി.