ചിറയിൻകീഴ് : മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ സ്കൂളിലും ഇടവിളാകം ഗവൺമെന്റ് യു.പി.എസിലും ഫോണും ടിവിയും ഇല്ലാത്ത കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി 1988 ബാച്ച് (ഗോൾഡൻ മെമ്മറീസ്) വാട്സ്ആപ്പ് ഗ്രൂപ്പ് 14 ഫോണും അദ്ധ്യാപകർ 7 ഫോണും പൂർവ വിദ്യാർത്ഥി ഷിജു ഒരു സ്മാർട്ട് ഫോണും നൽകി. ഫോണുകളുടെ വിതരണോദ്ഘാടനം മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അഖില എന്ന വിദ്യാർത്ഥിനിക്ക് നൽകി നിർവഹിച്ചു. സെന്റ് അഗസ്റ്റിൻ സ്കൂളിൽ നടന്ന ചടങ്ങിൽ എച്ച്.എം ഷീല, അദ്ധ്യാപകരായ അനിൽകുമാർ, സജി.എസ്, ജോൺ സാമുവൽ, ജയകുമാരി, ദീപാകൃഷ്ണൻ, ലക്ഷ്മി, ക്രിസ്റ്റീൻ ക്രിസ്റ്റഫർ, മാനേജർ അഡോൽഫ് ഫ്രെഡി ലോപ്പസ് എന്നിവരും ഇടവിളാകം ഗവൺമെന്റ് യു.പി.എസിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ലൈല, വാർഡ് അംഗം എസ്.കവിത,മീന അനിൽ, എച്ച്.എം രേണുക, പി.ടി.എ വൈസ് പ്രസിഡന്റ് ഷാജി, എച്ച്.എം.സി ചെയർമാൻ സലാം,അദ്ധ്യാപകരായ സജീന,ലേഖ,സുമയ്യ, ബീഗംസാജിത,റീജ റാണി, രാധ,വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ ബിനു, പ്രേമം ലാൽ,സുരേഷ്, ലേഖ എന്നിവർ പങ്കെടുത്തു.