കിളിമാനൂർ: പള്ളിക്കൽ - കാട്ടുപുതുശേരി പെട്രോൾ പമ്പിന് മുന്നിൽ ഐ.എൻ.ടി.യു.സി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വില വർദ്ധനവിൽ പ്രതിഷേധ പ്രകടനം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൊള്ളക്കെതിരെ, "ഒത്തിരി പ്രതിഷേധം, ഇത്തിരി മധുരം നൽകി" എന്ന സമരം കെ.പി.സി.സി എക്സിക്യൂട്ടിവ് മെമ്പർ പി.എം. ബഷീർ ഉദ്ഘാടനം ചെയ്തു. കേന്ദ്രം നികുതി വെട്ടിക്കുറക്കുകയോ, ജി.എസ്.ടി യിൽ ഉൾപ്പെടുത്തി വില നിയന്ത്രിക്കുകയോ വേണമെന്ന് അദ്ദേഹം അവശ്യപെട്ടു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എ.നിസാർ അദ്ധ്യക്ഷതയും ഐ.എൻ.ടി.യു.സി യുവജന വിഭാഗം ജനറൽ സെക്രട്ടറി അനൂപ് പകൽക്കുറി സ്വാഗതവും പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഇ. റിഹാസ് പായസം വിതരണം ചെയ്ത് സംസാരിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി, എൻ. സുഗതൻ മുഖ്യപ്രഭാഷണം നടത്തി. റീജിണൽ പ്രസിഡന്റ് നൈസാം വർക്കല, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. നിസാം, ഡി.സി.സി മെമ്പർ ഗോപാലകുറുപ്പ്, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.ഐ. സാനു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. നിഹാസ്, മണ്ഡലം ഭാരവാഹികളായ, ഷിനോദ് എം.ഫാമി, പകൽക്കുറി നാസി ,മുഹമ്മദ് ഫാരി, കെ.എസ്.യു വർക്കല നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സെയ്ദലി, മെമ്പൻമാരായ, മുബാറക്ക്, നിസ മുജീബ് തുടങ്ങിയവർ പങ്കെടുത്തു.