ചിറയിൻകീഴ്: സംയുക്ത ട്രേഡ് യൂണിയൻ സമിതി കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചിറയിൻകീഴ് നിയോജക മണ്ഡലം സമിതി സംഘടിപ്പിച്ച ധർണ എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം മനോജ് ബി. ഇടമന ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണയിൽ സി.ഐ.ടി.യു.സി നേതാവ് എസ്. പയസ് അദ്ധ്യക്ഷത വഹിച്ചു.
വേങ്ങാട് മധു, ടി. സുനിൽ, വി. വിജയകുമാർ എന്നിവർ സംസാരിച്ചു. കളിയിൽപുര രാധാകൃഷ്ണൻനായർ, പി. മണികണ്ഠൻ, രമേശ്, എസ്. വിജയദാസ് എന്നിവർ നേതൃത്വം നൽകി. കെ. രാധാകൃഷ്ണൻ സ്വാഗതവും ജി. വ്യാസൻ നന്ദിയും പറഞ്ഞു.