പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താനായി കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു രക്തപരിശോധനയാണ് പി.എസ്.എ. എന്നാൽ, ഈ പരിശോധന കാരണം വളരെ കൂടുതലായി പ്രോസ്റ്റേറ്റ് ബയോപ്‌സി ചെയ്യേണ്ടിവരുന്നു. മൂത്രത്തിലെ ജീൻ തന്മാത്ര പരിശോധന ആക്രമണകാരിയായ പ്രോസ്റ്റേറ്റ് കാൻസർ കണ്ടുപിടിക്കുന്നതിന് സഹായകരമാണ്. മൂത്രത്തിലെ എച്ച്.ഒ.എക്സ് 6, എം.അർ.എൻ.എ
പരിശോധനകൾ പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താൻ സഹായകരമാണ്. നേരത്തേ ചെയ്ത പ്രോസ്റ്റേറ്റ് ബയോപ്‌സി നെഗറ്റീവായ രോഗികൾക്ക് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടോയെന്നറിയാൻ മൂത്രത്തിലെ ഈ പരിശോധന സഹായകരമാണ്. മൂത്രത്തിലെ ഈ 2- ജീൻ പരിശോധന രോഗിക്ക് എം. ആർ,ഐ പരിശോധന,ബയോപ്സി മുതലായവ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാൻ യൂറോളജിസ്റ്റിനെ സഹായിക്കുന്നു. അനാവശ്യമായ ബയോപ്സി ഒഴിവാക്കാൻ മൂത്രത്തിലെ 2-ജീൻ ടെസ്റ്റ് സഹായിക്കുന്നു. അതിലൂടെ അനാവശ്യ ചികിത്സ ഒഴിവാക്കാനും സാധിക്കും.
ചികിത്സ ആവശ്യമായ പ്രോസ്റ്റേറ്റ് കാൻസർ കണ്ടുപിടിക്കുന്നത് ഒരു വലിയ വെല്ലുവിളിയാണ്. മൂത്രത്തിലെ 2 ജീൻ ടെസ്റ്റ് ചികിത്സ ആവശ്യമായ പ്രോസ്റ്റേറ്റ് കാൻസറിനെ പ്രോസ്റ്റേറ്റ് വീക്കം അഥവാ ബി.പി.എച്ച്, തീവ്രത കുറഞ്ഞ പ്രോസ്റ്റേറ്റ് കാൻസർ മുതലായവയിൽ നിന്ന് വേർതിരിച്ചറിയാൻ സഹായകരമാണ്. മൂത്രത്തിലെ 2 ജീൻ ടെസ്റ്റ് കാരണം 53 ശതമാനം അനാവശ്യ ബയോപ്സികൾ ഒഴിവാക്കാൻ പറ്റും എന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തിൽ നിന്ന് തെളിഞ്ഞത്.മൂത്രത്തിലെ 2 ജീൻ ടെസ്റ്റുകൾ എച്ച്.ഒ.എക്സ് 6 ആൻഡ് ഡി.എൽ.എക്സ്.എൽ, എം.ആർ.എൻ. എകളുടെ അളവ് വളരെ കൃത്യമായി ആക്രമണകാരിയായ പ്രോസ്റ്റേറ്റ് കാൻസറിനെ നിർണ്ണയിക്കുന്നു. എം.പി. എം. ആർ.ഐ
പരിശോധന പ്രോസ്റ്റേറ്റ് കാൻസർ നിർണയത്തിന് സഹായകരമാണ്. 64 മുതൽ 80ശതമാനം വരെ സൂക്ഷ്‌മത ഈ പരിശോധനയ്ക്കുണ്ട്. എന്നാൽ മൂത്രത്തിലെ 2ജീൻ ടെസ്റ്റ് ഇതോടൊപ്പം ചെയ്താൽ 98 ശതമാനം സൂക്ഷ്‌മത പ്രോസ്റ്റേറ്റ് കാൻസർ നിർണയത്തിനുണ്ടാകും. മൂത്രത്തിലെ 2 ജീൻ ടെസ്റ്റ് ശാസ്ത്രീയമായി വളരെ കൃത്യത ഉള്ളതും പ്രോസ്റ്റേറ്റ് ബയോപ്സി 50 ശതമാനം പേർക്ക് ഒഴിവാക്കാൻ സഹായിക്കുന്നതും 2മുതഷ 5 ശതമാനം പുരുഷന്മാർക്ക് രോഗനിർണയം താമസിപ്പിക്കാൻ സഹായിക്കുന്നതുമാണ്.
ഏതാണ്ട് 10 ബയോമാർക്കറുകൾ പ്രോസ്റ്റേറ്റ് കാൻസർ നിർണയത്തിന് സഹായകരമായുണ്ട്. ഇവയിൽ പലതും വളരെ ചെലവേറിയതാണ്. ടോട്ടൽ പി.എസ്.എ, ഫ്രീ പി.എസ്.എ, പി.എസ്.എ ഡെൻസിറ്റി, മലദ്വാരത്തിൽ കൂടിയുള്ള പ്രോസ്റ്റേറ്റ് പരിശോധന, എം.ആർ.ഐ ടെസ്റ്റ് മുതലായവയോടൊപ്പം മൂത്രത്തിലെ എം.ആർ.എൻ.എ പരിശോധന പ്രോസ്റ്റേറ്റ് കാൻസർ നിർണയത്തിന് ഒരു വലിയ അളവിൽ സഹായകരമാണ്.