ambika-mla-nirvahikunnu

കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കർഷക സഭയും ഞാറ്റുവേലചന്തയും ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ബീന അദ്ധ്യക്ഷത വഹിച്ചു. അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ബിന ബോണി കൃഷിയെ കുറിച്ച് വിശദീകരണം നടത്തി. കർഷകർ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രിയദർശിനി, ഗീതാ നസീർ, ബ്ലോക്ക്‌ മെമ്പർ ഡി.എസ് പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ജയപ്രകാശ്, വി. സത്യബാബു, ഡി. രാഗിണി, ഒ.ലിജ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കർഷകർ ഉത്പാദിപ്പിച്ച കാർഷിക വിളകൾ ഞാറ്റുവേല ചന്തയിൽ വില്പന നടത്തി.