df

വർക്കല: ജീവിത പ്രതിസന്ധികളെയും വെല്ലുവിളികളെയും മനോബലം കൊണ്ട് നേരിട്ട് കേരള പൊലീസ് സബ് ഇൻസ്പെക്ടറായി വർക്കലയിൽ നിയമനം ലഭിച്ച ആനി ശിവയെ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ വെൽഫെയർ അസോസിയേഷനും വർക്കല പൗരാവലിയും സംയുക്തമായി വർക്കല പൊലീസ് സ്റ്റേഷനിൽ ആദരിച്ചു. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സി. പ്രസന്നകുമാറും വർക്കല വാസുദേവനും പൂച്ചെടികൾ നൽകിയാണ് അനുമോദിച്ചത്. ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർ ജയപ്രസാദ്, മജീഷ്യൻ ഹാരിസ് താഹ, ബ്രഹ്മാസ് മോഹനൻ, ലൈനകണ്ണൻ, സുനി തുടങ്ങിയവർ സംബന്ധിച്ചു.