പൂവാർ: കേരളത്തിലെ പരമ്പരാഗത മത്സ്യതൊഴിലാളികളെ സഹായിക്കുന്നതിനായി രൂപം കൊണ്ട മത്സ്യഫെഡ് ഇപ്പോൾ ക്ഷേമപദ്ധതികൾ ഒന്നൊന്നായ് നിറുത്തലാക്കുന്നതിലൂടെ തൊഴിലാളികളെ ദ്രോഹിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ സമരം ഉടൻ ആരംഭിക്കുമെന്നും മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ഇതിനെതിരെ ജൂലയ് 7ന് തിരുവനന്തപുരം മത്സ്യഫെഡ് ഓഫീസിന് മുന്നിൽ മത്സ്യതൊഴിലാളി കോൺഗ്രസ് സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. ആസ്റ്റിൻ ഗോമസ്, മറ്റ് നേതാക്കളായ അഡോൾഫ് ജി. മൊറൈസ്, പൊഴിയൂർ ജോൺസൺ, പൂന്തുറ ജെയ്സൺ, ഹെൻട്രി വിൻസെന്റ് എന്നിവർ അറിയിച്ചു.