പൂവാർ: മത്സ്യ ബന്ധനത്തിന് സബ്സീഡി നിരക്കിൽ സിവിൽ സപ്ലൈസ് വഴി ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പെർമിറ്റ് അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന മണ്ണെണ്ണ ലഭ്യമാകാത്തത് മത്സ്യമേഖലയുടെ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ് എന്ന് സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ നേതാക്കൾ ആരോപിച്ചു. ഫെബ്രുവരി മുതൽ മണ്ണെണ്ണയുടെ അളവിലും 60 ശതമാനം കുറവ് സംഭവിച്ചിരിക്കുന്നു. മാസത്തിന്റെ ആദ്യ ആഴ്ചയിൽ കിട്ടിയിരുന്നത് ഇപ്പോൾ മാസത്തിന്റെ അവസാനമാക്കി. ഇത് കരിഞ്ചന്തക്കാരെ സഹായിക്കുന്ന നടപടിയാണ്. ഇതിനെതിരെ ഇന്ന് നെയ്യാറ്റിൻകര സിവിൽ സപ്ലൈസ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു. സമരം സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി അടിമലത്തുറ ഡി ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞം ശാഖാ പ്രസിഡന്റ് കെ. അഗസ്റ്റിൻ, സെക്രട്ടറി സൂസി, വിഴിഞ്ഞം സീറ്റ, കരീം പള്ളിക്കര, നീ കുലാസ് എന്നിവർ സംസാരിക്കും.